മാതൃഭൂവില്‍ മാത്രമല്ലയീ മരതകങ്ങള്‍ മറയുന്നത്
മാരകമായി മാഞ്ഞുപോകുമീ അഖിലമാം സാഗരത്തില്‍
നിന്നു തന്നെയും, പിന്നേയും ശ്രമിക്കുന്നൂ തന്നെയായ്
മജ്ജകള്‍ മാത്രമായി മാറിയിട്ടും.
മാറില്‍ തറഞ്ഞു പോയ ക്രൂരമ്പുകള്‍ മാറ്റുവാനായ്
മനതില്‍ ഉറഞ്ഞു പോയ കുറുമ്പുകള്‍ മറ്റുമായ്
മറവിയെ പുല്‍കാന്‍, പിന്നേയും ശ്രമിക്കുന്നൂ തന്നെയായ്
മജ്ജകള്‍ മാത്രമായി മാറിയിട്ടും.
മാരണങ്ങള്‍ മാത്രമായ് ധരണിയില്‍ മാറിയിട്ടും
തോരണങ്ങള്‍ ഗോത്രമായ് കോറിയിട്ടും
ഗര്‍ത്തങ്ങള്‍ പലതു പേറിയിട്ടും, പിന്നേയും ശ്രമിക്കുന്നൂ തന്നെയായ്
മജ്ജകള്‍ മാത്രമായി മാറിയിട്ടും.